*കലാക്ഷേത്ര ആവിക്കര കായിക താരങ്ങളെ അനുമോദിച്ചു.*
ചോമ്പാല:ഈ വർഷം നേപ്പാളിൽ വെച്ച് നടന്ന ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ നാഷണൽ ടീമിൽ അംഗങ്ങളായ ആഷ്ന എൻപി , അതീന എൻപി എന്നിവരെ 16/06/2024ന് വൈകുന്നേരം ചോമ്പാല റൈറ്റ് ചോയ്സ് സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കലാക്ഷേത്ര ആവിക്കര അനുമോദിച്ചു.
കായികരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുകയും കഴിഞ്ഞ വർഷം ഫിലിപ്പീൻസിൽ വെച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചോമ്പാലയുടെ അഭിമാന താരം ശ്രീമതി ശ്രീജ വയൽപുരയിൽ പരിപാടിയിൽ വിശിഷ്ടാതിഥി ആയി ..
ചടങ്ങിൽ വിബിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രജീഷ് എൻപി സ്വാഗതം പറഞ്ഞു. മഹേഷ് എ.ടി , കൈപ്പാട്ടിൽ ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിനീഷ്.എ നന്ദി പറഞ്ഞു

Post a Comment