o നവാഗതർക്ക് നവ്യാനുഭവമായി പ്രവേശനോത്സവം!*
Latest News


 

നവാഗതർക്ക് നവ്യാനുഭവമായി പ്രവേശനോത്സവം!*

 *നവാഗതർക്ക് നവ്യാനുഭവമായി പ്രവേശനോത്സവം!*



മാഹി: ചെറുകല്ലായ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ  അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൻ ഒരുക്കിയ പ്രവേശനോത്സവ പരിപാടികൾ വിദ്യാലയത്തിലെത്തിയ നവാഗതർക്ക് നവ്യാനുഭവമായി. 


പുതിയ കൂട്ടുകാരെ ചെണ്ടവാദ്യത്തിൻ്റെ അകമ്പടിയോടെ വരവേറ്റത് പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി.


രക്ഷിതാക്കളുടെ സജീവ സാന്നിധ്യം പ്രവേശനോത്സവത്തിൻ്റെ മാറ്റു കൂട്ടി.


അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് പി.പി. വിജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ സമ്മേളനം ചലച്ചിത്ര പിന്നണി ഗായകനും മോട്ടിവേറ്ററുമായ എം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


സ്കൂൾ മാതൃസമിതി അധ്യക്ഷ ഷോഗിത വിനീത് വിദ്യാർഥികളായ ഒമർഖയാം, നവതേജ്, അലൻ ,ഷാസ് , ഫാത്തിമ സഹ്റ എന്നിവർ പുതിയ കൂട്ടുകാർക്ക് ആശംസകൾ നേർന്നു സംസാരിച്ചു.


വിശിഷ്ടാതിഥികൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.


പ്രധാനാധ്യാപകൻ കെ.കെ. മനീഷ് സ്വാഗതവും അൻസി അരവിന്ദ് നന്ദിയും പറഞ്ഞു.

തുടർന്നു വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുണ്ടായി.

ബി. അനുശ്രീ, വിജിന, സവിത, അനഘ എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി.

രക്ഷിതാക്കളുടെ കൂട്ടായ്മയിൽ പായസ വിതരണവുമുണ്ടായി.

Post a Comment

Previous Post Next Post