ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം
ന്യൂമാഹി : ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ ഒന്നു മുതൽ മൂന്നുവരെ നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്‌മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. ജൂൺ ഒന്നിന് വൈകീട്ട് അഞ്ചിന് കലവറനിറക്കൽ ഘോഷയാത്ര. രണ്ടിന് വൈകീട്ട് ഭഗവതിസേവ, സർപ്പബലി, മൂന്നിന് പ്രതിഷ്ഠാദിനത്തിൽ രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം തുടങ്ങിയവ നടക്കും. നാലിന് വൈകീട്ട് നാലുമുതൽ കുട്ടിച്ചാത്തൻ, മുത്തപ്പൻ, ഘണ്ടാകർണൻ, ഗുളികൻ, നാഗഭഗവതി, വസൂരിമാല എന്നീ തെയ്യങ്ങളുടെ നേർച്ചവെള്ളാട്ടം ഉണ്ടാവും.

Post a Comment