*60 കിലോ കഞ്ചാവുമായി ചൊക്ളി സ്വദേശി പിടിയിൽ*
ഇരിട്ടി : ഇരിട്ടി ടൗണിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ KL 29 B 8889 നമ്പർ ഫിയറ്റ് കാറിൽ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവുമായി ചൊക്ളി മേനപ്രത്തെ കൈതോൽ പീടികയിൽ ഹൗസിൽ കെ പി ഹക്കീ(46/)മിനെ ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലും സംഘവും അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ് കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു

Post a Comment