o തീരദേശ ഹൈവേ: ന്യൂമാഹിയിൽ തെളിവെടുപ്പ് 14ന്
Latest News


 

തീരദേശ ഹൈവേ: ന്യൂമാഹിയിൽ തെളിവെടുപ്പ് 14ന്

 തീരദേശ ഹൈവേ: ന്യൂമാഹിയിൽ തെളിവെടുപ്പ് 14ന്



ന്യൂമാഹി: മാഹി പാലം മുതൽ ധർമ്മടം പാലം വരെയുള്ള തീരദേശ വികസന പദ്ധതിയുടെ (റീച്ച് 1) സാമൂഹികാഘാത പഠനത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പ് 14ന് നടക്കും. രാവിലെ 11ന് ന്യൂമാഹി പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ നിലവിലുള്ള ദേശീയപാത കടന്നു പോകുന്ന വാർഡുകളിലെ താമസക്കാർ പങ്കെടുക്കണം. വാർഡ് - 1 കുറിച്ചിയിൽ, വാർഡ് 4 ഏടന്നൂർ, വാർഡ് 10 ന്യൂമാഹി ടൌൺ, വാർഡ് 11 അഴീക്കൽ, വാർഡ് 12 ചവോക്കുന്ന്, വാർഡ് 13 കുറിച്ചിയിൽ ബീച്ച് എന്നീ വാർഡുകളിലൂടെയാണ് തീരദേശ പാത കടന്നു പോകുന്നത്. തിരുവനന്തപുരത്തെ പ്ലാനറ്റ് കേരള എന്ന ഏജൻസിയാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് എൻജിനിയർമാർ, കി ഫ്ബിയിലെ ലാൻ്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ ഉൾപ്പെടെയുള്ളവർ തെളിവെടുപ്പിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post