*"ഐ ടൂ ഹേവേ സോൾ" പുസ്തകപ്രകാശനം 14 ന് വെള്ളിയാഴ്ച്ച*
മാഹി: സ്വാതി പാലോറാൻ എഴുതിയ "ഐ ടൂ ഹെവേ സോൾ" എന്നപുസ്തകപ്രകാശനം 14 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു
ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയിലും മനസ്സിൻറെ ധൈര്യം ഒന്നുകൊണ്ടുമാത്രം എഴുതി തീർത്ത കുമാരി സ്വാതി പാലോറാൻ്റെ "ഐ ടൂ ഹേവേ സോൾ" എന്നപുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് വേങ്ങരയുടെ അദ്ധ്യക്ഷതയിൽ
എം എൽ എ രമേശ് പറമ്പത്ത് നിർവ്വഹിക്കും. പുസ്തക പ്രകാശനം ചെറുകഥാകൃത്ത് വി ആർ സുധീഷ് കുമാരി രമ്യക്ക് കൊടുത്തു കൊണ്ട് പ്രകാശന കർമ്മം ചെയും . ശ്രീനി പാലേരിയുടെ ചിത്രങ്ങളാൽ കഥാപാത്രങ്ങൾക്ക് മിഴിവേകും
രാജലക്ഷ്മി സി.കെ,
അസിത,
വിനയൻ പുത്തലം,
പി ടി കൃഷ്ണൻ ,
ശ്രീനി പാലേരി,
രജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Post a Comment