o എൻ്റച്ഛനെ കൊണ്ടു പോവല്ലേ* *ദയനീയമായി കരഞ്ഞ് ഏഴു വയസുകാരൻ* *മടപ്പള്ളിയിൽ സമരവേദിയിൽ നടന്നത് വൈകാരികരംഗങ്ങൾ*
Latest News


 

എൻ്റച്ഛനെ കൊണ്ടു പോവല്ലേ* *ദയനീയമായി കരഞ്ഞ് ഏഴു വയസുകാരൻ* *മടപ്പള്ളിയിൽ സമരവേദിയിൽ നടന്നത് വൈകാരികരംഗങ്ങൾ*

 *എൻ്റച്ഛനെ കൊണ്ടു പോവല്ലേ* 
 *ദയനീയമായി കരഞ്ഞ് ഏഴു വയസുകാരൻ* 
 *മടപ്പള്ളിയിൽ സമരവേദിയിൽ നടന്നത് വൈകാരികരംഗങ്ങൾ*



മടപ്പള്ളി ദേശീയപാതയിൽ അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരഭൂമിയിൽ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ അച്ഛനെ പോലീസ് പിടിക്കുന്നത് കണ്ട് ഭയന്നു കരഞ്ഞ ബാലകൻ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.


എൻ്ച്ഛനെ കൊണ്ടുപോവല്ലെ എൻ്റച്‌ഛനെ വിട് എന്ന് നിലവിളിച്ച് കരഞ്ഞും , പോലീസുകാരെ ഇടിച്ചും ഒടുവിൽ പോലീസ് വണ്ടിയിൽ കയറി അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു 

സി ഐ യും സംഘവും കുട്ടിയെ  വണ്ടിയിൽ നിന്നും പുറത്താക്കാൻ  ശ്രമിച്ചെങ്കിലും അച്ഛനെ വിട്ടുപോരാൻ കുട്ടി തയ്യാറായില്ല


ഒടുവിൽ പോലീസ് രണ്ടു  പേരെയും വണ്ടിയിൽ നിന്നിറക്കുകയായിരുന്നു.


സമരപ്പന്തലിലുണ്ടായിരുന്ന സുരേഷ് കക്കാട്ടിൻ്റെ മകൻ 7 വയസുകാരൻ നിഹൽ കക്കാട്ടായിരുന്നു സമരവേദിയിൽ വൈകാരിക രംഗങ്ങൾക്കിടയാക്കിയ ആ ബാലൻ


അച്ഛനെ പോലീസ് പിടിച്ചതോടെ   നിഹൽ ഭയന്നു പോയിരുന്നു.


ഒടുവിൽ എം എൽ - കെ കെ രമയെത്തി സംഘർഷത്തിന് അയവ് വന്നതിന് ശേഷമാണ് നിഹലിൻ്റെ മുഖത്ത് ആശ്വാസ ചിരി വീണത് 



ഇന്നുച്ചയ്ക്കാണ് മടപ്പള്ളി അടിപ്പാത സമരവേദിയിൽ സംഘർഷാവസ്ഥ ഉണ്ടായത്


ദേശീയപാത പ്രവൃത്തി സമരക്കാർ തടഞ്ഞതിനെത്തുടർന്ന്

ചോമ്പാല സി ഐ യുടെനേതൃത്വത്തിലുള്ള പോലീസ് സംഘം സമര നേതാക്കന്മാരായ  

ഒഞ്ചിയം പഞ്ചായത്ത് പ്രസി ഡ്രണ്ട്  ,സമരസമിതി ചീഫ് കോഡിനേറ്റർ എം ഇ മനോജ്  , അനിൽ കക്കാട്ട്, രഞ്ജിത്ത് വിപി , സുരേഷ് കക്കാട്ട് എന്നിവരെ ഉൾപ്പെടെ 

ബലം പ്രയോഗിച്ചു അറസ്റ്റ്  ചെയ്ത് നീക്കുകയായിരുന്നു



തുടർന്ന് കെ കെ രാമ എംഎൽഎ

സംഭവസ്ഥലത്ത് എത്തുകയും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാരെ വിട്ടയക്കുകയായിരുന്നു.

Post a Comment

Previous Post Next Post