യുവാക്കളുടെ കൂട്ടായ്മയിൽ കാരുണ്യ സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി
മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ യുവാക്കളുടെ കൂട്ടായ്മയായ റെഡ് ഫോർട്ട് പന്തക്കലിൻ്റെ നേതൃത്വത്തിൽ പള്ളൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ നൽകി.
വിഷു സമ്മാന കൂപ്പൺ പദ്ധതിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് റെഡ് ഫോർട്ട് ഉപകരണങ്ങൾ വാങ്ങി സംഭാവന ചെയ്തത്.വീൽ ചെയർ, ഓക്സിജൻ സിലിണ്ടർ, എയർ ബെഡ് എന്നിവയാണ് നൽകിയത്.പള്ളുരിൽ നടന്ന ചടങ്ങിൽ കാരുണ്യ ചാരിറ്റബിൾ. സൊസൈറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. കാരുണ്യ സൊസൈറ്റിയുടെ രക്ഷാധികാരിയും മുൻ എം.എൽ.എ.യുമായ ഡോ.വി..രാമചന്ദ്രൻ ,പ്രസിഡൻ്റ് എം.പി.ശിവദാസ്, കെ.വത്സ കുമാർ, എം.സി.ലക്ഷ്മണൻ, റെഡ് ഫോർട്ട് പ്രസിഡൻറ് കെ.പി. നിധിൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി യു.എം. ഡിധിൻ, കെ.കെ.അക്ഷയ്, ജസിൻ, സാരംഗ് എന്നിവർ നേതൃത്വം നൽകി.

Post a Comment