ഏറാമലയിൽ നിന്നും ജനറൽ നോളഡ്ജിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ആയിഷ സെബ അൻഷാദിന് SSF, SYS ഏറാമല യൂണിറ്റ് ഉപഹാരം നൽകി.
വളരെ ചെറിയ പ്രായത്തിൽ തന്നെ (രണ്ടാം വയസ്സിൽ) ജനറൽ നോളഡ്ജിൽ കഴിവ് തെളിയിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ആയിഷ സെബ അൻഷാദ് ഏറാമലയുടെ അഭിമാനമായി മാറി. ഫൈസൽ ഒ പി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജാഫർ കൊച്ചേരി, ഷമീം കൊച്ചേരി, ഹാരിസ് എന്നിവർ ചേർന്നു ഉപഹാരം നൽകി.ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നു ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. SYS എറാമല സർക്കിൾ സെക്രട്ടറി അൻഷാദ് വള്ളുകണ്ടിയുടെ മകളാണ് ആയിഷ സെബ അൻഷാദ്
Post a Comment