o ബ്ലഡ് ഡോണേർസ് കേരള സ്നേഹ സംഗമവും രണ്ടായിരത്തി ഇരുപത്തിനാല് സംസ്ഥാന ജനറൽ ബോഡിയും
Latest News


 

ബ്ലഡ് ഡോണേർസ് കേരള സ്നേഹ സംഗമവും രണ്ടായിരത്തി ഇരുപത്തിനാല് സംസ്ഥാന ജനറൽ ബോഡിയും

 *ബ്ലഡ് ഡോണേർസ് കേരള സ്നേഹ സംഗമവും രണ്ടായിരത്തി ഇരുപത്തിനാല് സംസ്ഥാന ജനറൽ ബോഡിയും മെയ് 26 നു ഞായറാഴ്ച നടക്കും.*


*മാഹി ചൂടിക്കൊട്ടയിലെ നാണിയമ്മ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സമേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും*



മാഹി: സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന മുഖ്യലക്ഷയവുമായി പ്രവർത്തിക്കുന്ന, കേരളിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും യൂണിറ്റുകളുള്ള ബ്ലഡ് ഡോണേർസ് കേരളയുടെ സ്നേഹസംഗമവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 26 നു ഞായറാഴ്ച മാഹിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ന്യൂസ് ക്ലബ്ബ് മാഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


മാഹി ചൂടിക്കൊട്ടയിലുള്ള നാണിയമ്മ കൺവെൻഷൻ സെൻ്ററിലാണ് പരിപാടി നടക്കുക.


പോണ്ടിച്ചേരി  മുൻ ആഭ്യന്തര -ആരോഗ്യ വകുപ്പു മന്ത്രി ഇ. വത്സരാജ്,ജീവകാരുണ്യ പ്രവർത്തകനും മാഹി മുൻ എം.എൽ.എ.യുമായ ഡോ. വി.രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. 


പോയ വർഷം കേരള സംസ്ഥാന സർക്കാരിൻ്റെ അവാർഡുകൾ കരസ്ഥമാക്കിയ ബ്ലഡ് ഡോണേർസ് കേരള പ്രതിനിധികളെയും ഡബ്ലിയു.ബി.സി ( WBC )ദാനം ചെയ്യുന്ന കർമ്മധീരരായ അംഗങ്ങളെയും സംഗമത്തിൽ ആദരിക്കും.


ചൂടിക്കൊട്ട ദേശത്തെ വളർന്നു വരുന്ന ബാലനടൻ ആരവിനെ  സ്നേഹാദരവ് നല്കി അനുമോദിക്കും.


മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.


സംഘാടക സമിതി ജനറൽ കൺവീനർ പി.പി. റിയാസ് പരിപാടികൾ വിശദീകരിച്ചു.


ബി.ഡി.കെ സംസ്ഥാന സമിതി അംഗം സമീർ പെരിങ്ങാടി, താലൂക്ക് ട്രഷറർ റഹീസ് മാടപ്പീടിക ,നിർവ്വാഹക സമിതി അംഗം നിഖിൽ രവീന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post