o ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് ജനറൽ ബോഡിയോഗം മാഹി മുണ്ടോക് ഹുമയിൻ ചാരിറ്റി & കൾച്ചർ സെന്ററിൽ വെച്ച് നടന്നു
Latest News


 

ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് ജനറൽ ബോഡിയോഗം മാഹി മുണ്ടോക് ഹുമയിൻ ചാരിറ്റി & കൾച്ചർ സെന്ററിൽ വെച്ച് നടന്നു

 *ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് ജനറൽ ബോഡിയോഗം മാഹി മുണ്ടോക് ഹുമയിൻ ചാരിറ്റി & കൾച്ചർ സെന്ററിൽ വെച്ച് നടന്നു.*



ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലുക്കിന്റെ 2024 - 2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയുടെ തിരഞെടുപ്പുയോഗം പി പി റിയാസ് വട്ടക്കാരി കൈതാലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സമീർ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിക്രട്ടറി സജിത്ത് വി പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ, നൗഷാദ് ബായക്കൽ ,ബിന്ദു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൻസൂർ, രമ്യ , അസ്ലം മെഡിനോവ, സഫീർ വി പി കെ എന്നിവർ സംസാരിച്ചു.


2023 - 2024 കാലയളവിൽ ഔട്ട് റീച്ച് ക്യാമ്പും ഇൻ ഹൗസ്  കാമ്പുകളിലുമായി 704 യൂനിറ്റ് രക്തവും, ഡെയിലി റിക്വസ്റ്റ് പ്രകാരം ആയിരത്തിന് മുകളിൽ യൂനിറ്റ് SDP യും രക്തവും തലശ്ശേരി താലൂക്കിന് ബ്ലഡ് ബാങ്കുകളിൽ എത്തിക്കാൻ കഴിഞതടക്കം,കേശദാനം,അക്ഷയ പാത്രം, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുള്ള മരുന്ന് വിതരണം, കിറ്റ് വിതരണം, വിശേഷ ദിവസങ്ങളിലുള്ള പുതുവസ്ത്ര വിതരണം, സ്നേഹ പാഠം പദ്ധതി,ഉപയോഗയോഗ്യമായ ബാക്കി വരുന്ന മരുന്നുകൾ വിതരണ സ്ഥലത്ത് എത്തിക്കൽ,ലൈബ്രററിയിലേക്ക് പുസ്തകങ്ങൾ എത്തിക്കൽ, രണ്ട് വീടുകൾ പൂർത്തിയാക്കാനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കൽ,മറ്റു ചാരിറ്റി സംഘടനകളുടെ ചാലഞ്ചിൽ ഭാഗമായും നിരവധി ചാരിറ്റി പ്രവർത്തനങ്ങളടങ്ങിയ റിപ്പോർട്ട് സിക്രട്ടറി ഷംസീർ പാരിയാട്ട് അവതരിപ്പിച്ചു.


ജൂൺ 14 ലോക രക്തദാനത്തോടനുബന്ധിച്ച് മടപ്പള്ളി കോളേജിന്റേയും മാഹി ഗവ: ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ തലശ്ശേരി-മാഹി ഭാഗങ്ങളിൽ ഫ്ലാഷ് മോബും, കല്ലിക്കണ്ടി NAM കോളേജിൽ പാലിയേറ്റീവ് വളണ്ടിയർ ട്രൈയിനിങ്ങ് ക്ലാസ്സ്, തലശ്ശേരി ഗവ: കോളേജിലും, ശ്രീ :കാഞ്ഞിരമുള്ള ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ വായനശാലയിലും മെഡിനോവയുടെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയവും, രക്തദാന ബോധ വൽക്കരണ ക്ലാസ്സുo,മാഹി അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിലും, ഒ ഖാലിദ് സ്കൂൾ എക്സ്പോലും, സബർമതി ഇന്നോവേഷൻ റിസർച്ച് ഫൗണ്ടേഷൻ ഫ്ലാവ് അവേഴ്സ് ഫിയസ്റ്റയിലും രക്തദാന ബോധവൽക്കരണ ക്ലാസ്സും, ഡാറ്റാ കലക്ഷനും നടത്തി.


ഇന്റർനാഷണൽ ചൈൽഡ് ഹുഡ് കാൻസർ ഡേയുടെ ഭാഗമായി മലബാർ കാൻസർ സെന്ററിൽ താലോലം എന്ന പരിപാടി നടത്തുകയും, ആശുപത്രി ആവശ്യപ്പെട്ട കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും നൽകി.


യോഗത്തിൽ രക്തദാനം ചെയ്യാൻ പോകുമ്പോൾ അപകടത്തിൽ പെട്ട് മരണമടഞ്ഞ  തോടന്നൂർ മുഹമ്മദ്, തിരൂരങ്ങാടി മുഹമ്മദ് സാദിഖ്, പെരിന്തൽമണ്ണ മുകേഷ് പരവക്കൽ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.


യോഗത്തിന് സി കെ അർബാസ്, റയീസ് പാനൂർ, അനസ് പാനൂർ, മുംതാസ് പാനൂർ, ജസീല പാനൂർ, നഫ്സൽ റിയാസ്, എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പി പി റിയാസ് വടക്കാരി കൈതാൽ പ്രസിഡന്റും, ഷംസീർ പാരിയാട്ട് സിക്രട്ടറിയായും റയീസ് മാടപ്പീടിക ട്രഷററായും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി സമീർ പെരിങ്ങാടിയേയും, അസ്ലം മെഡിനോവയെയും തിരഞ്ഞെടത്ത കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾ സി കെ അർബാസ്, അനസ് പാനൂർ എന്നിവർ വൈസ് പ്രസിഡന്റ്‌മരായും സുഗീഷ് പുല്ലോടി, റയീസ് പാനൂർ ജോ: സെക്രട്ടറിമരായും തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ ബോഡി യോഗത്തിന് ഷംസീർ പാരിയാട്ട് സ്വാഗതവും റയീസ് മാടപ്പീടിക നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post