o ചാലക്കര പുരുഷുവിനെ ആദരിച്ചു
Latest News


 

ചാലക്കര പുരുഷുവിനെ ആദരിച്ചു

 ചാലക്കര പുരുഷുവിനെ ആദരിച്ചു



മാഹി: വിവിധ മാധ്യമ അവാർഡുകൾ നേടിയ മുതിർന്ന മാധ്യമ പ്രവർത്തകനും പള്ളൂർ വി.എൻ പി.ഹയർ സെക്കൻഡറി സ്കുൾ പൂർവ്വ വിദ്യാർത്ഥിയുമായ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിനെ ആദരിച്ചു.

പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നേഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിൻ്റെ സമാപന ദിനത്തിലാണ് ആദര സമർപ്പണം നടന്നത്. പി.ടി.എ.പ്രസിഡണ്ട്‌ മുനവ്വറിൻ്റെ അദ്ധ്യക്ഷതയിൽ കവിയും, പ്രഭാഷകനുമായ മുരളി വാണിമേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എം.വി..സുജയമോട്ടിവേഷൻ ക്ലാസ്സെടുത്തു. കെ.കെസ്നേഹപ്രഭ, അജിത ടീച്ചർ സംസാരിച്ചു.

സപ്തദിന കേമ്പിൽ   നിർമ്മിച്ച വിവിധ ഉദ്പന്നങ്ങൾ കട്ടികൾ ചാലക്കര പുരുഷുവിന് സമ്മാനിച്ചു.

 വേളം പെരുവയൽ എം.എം അഗ്രികൾച്ചറൽ പാർക്കിലേക്ക് സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പും,

 കാടിനെയറിഞ്ഞും കൃഷിയെ മനസ്സിലാക്കിയും നടത്തിയ യാത്രയും ഏറെ അനുഭവവേദ്യമായി .

 പ്രോഗ്രാം ഓഫീസർ കെ.കെ. സ്നേഹപ്രഭയുടെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് ട്രിപ്പിൽ ആർട്ടിസ്റ്റ് ടി.എം. സജീവൻ, എം.വി.ഷൈജ , കെ.വി. ഷാഹിന , എം. കെ. ഷീന വി നസീദ, കെ.എം. സ്വപ്ന എന്നിവർ കുട്ടികളെ അനുഗമിച്ചു.

സമാപന സമ്മേളനം മാഹി എം.എൽ.എ.രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.


 

Post a Comment

Previous Post Next Post