ചാലക്കര ശ്രീനാരായണമഠം സുവർണ്ണ ജൂബിലി ആഘോഷ സമാപനം
ചാലക്കര: ചാലക്കര - പള്ളൂർ സംയുക്ത സംഘം ശ്രീനാരായണ മഠം ചാലക്കരയുടെ സുവർണ്ണ ജൂബിലി ആഘോഷം ഞായറാഴ്ച വിവിധ പരിപാടികളോടെ നടക്കും. വൈകുന്നേരം നാലിന് രഥഘോഷയാത്ര തുടങ്ങും. ഗുരുദേവ പ്രതിമ വഹിച്ച് ദീപാലംകൃതമായ രഥത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്ര ശ്രീനാരായണമഠത്തിൽ നിന്ന് തുടങ്ങി ചാലക്കര പ്രദേശത്താകെ സഞ്ചരിച്ച ശേഷം പരിപാടികൾ നടക്കുന്ന ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ എത്തിച്ചേരും. വൈകുന്നേരം ആറിന് തുടങ്ങുന്ന സാംസ്കാരിക സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. ഡോ.വി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. അച്ചമ്പത്ത് ദാമോധരൻ അധ്യക്ഷത വഹിക്കും. ഏഴിന് ശ്രീനാരായണ കലാകേന്ദ്രം ചാലക്കര അവതരിപ്പിക്കുന്ന ദൈവദശകത്തിൻ്റെ നൃത്താവിഷ്കാരം, രാത്രി എട്ടിന് കേരള ഫോക് ലർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മിഴികലാ സമിതി മാണിയൂർ അവതരിപ്പിക്കുന്ന പാട്ടരങ്ങ് - നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും നടക്കും.

Post a Comment