കുച്ചിപ്പുടി ത്രിദിന ശിൽപ്പശാല തുടങ്ങി
മാഹി:നാട്യശാസ്ത്രത്തിൻ്റെ അർത്ഥ തലങ്ങളും, രാഗതാളല്ല ഭാവങ്ങളുടെ സമ്മോഹനമായ അവതരണവും സമന്വയിപ്പിച്ചുള്ള വിഖ്യാത നർത്തകൻ ഡോ: വസന്ത് കിരണിൻ്റെ കുച്ചിപ്പുടി സോ ദാഹരണ പ്രഭാഷണം ഷാസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നടനകലാവിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ വിജ്ഞാനപ്രദവും നയന മനോഹരവുമായി.
ഭരത കലാഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ ഗൗരി ദർപ്പണ സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച വസന്താമൃതം കുച്ചിപ്പുടി ത്രിദിന ശിൽപ്പശാലയിൽ കുച്ചിപ്പുടിയുടെ നാനാർത്ഥങ്ങൾ തേടിയുള്ള യാത്രാ വഴികൾ, അവതരണ മികവോടെ, ആഖ്യാന ചാരുതയോടെ ലളിതസുന്ദരമായി അവതരിപ്പിച്ചപ്പോൾ അത് പഠിതാക്കൾക്ക് മറക്കാനാവാത്ത അനുഭവമായി
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത നർത്തകി ഡോ: കൃഷ്ണാഞ്ജലി വേണുഗോപാലിനൊപ്പം ദേവേഷ് നായർ, നിഷാൻ പവാസ്ക്കർ എന്നിവരും ശിൽപ്പശാലയിൽ അവതാരകരായി.
കലൈമാമണി രേണുക വേണുഗോപാൽ, രാധാ റാണി എന്നിവർ സംസാരിച്ചു. ശിൽപ്പശാല 11 ന് സമാപിക്കും.

Post a Comment