മടപ്പള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണിയിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരണപ്പെട്ടു
മടപ്പള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അത്താഫി ഫൈബർ വെള്ളത്തിൽ നിന്നും തെറിച്ചു വീണ് മൽസ്യ തൊഴിലാളി മരണപ്പെട്ടു .
ഉപ്പാലക്കൽ സജീഷ് പുതിയോട്ടിൽ (44 ) ആണ് മരണപ്പെട്ടത്
ഈ മാസം 26 ന് മത്സ്യബന്ധനത്തിന് പോയ അത്താഫി ഫൈബർ വെള്ളത്തിൽ നിന്നു രാവിലെ എട്ടരയോടെ എടക്കാട് ഭാഗത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ സജീഷ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഫൈബറിൽ നിന്നും കടലിലേക്ക് ചാടി സജീഷിനെ രക്ഷിച്ച് ഫൈബറിൽ കയറ്റുകയും ചെയ്തു.
പിന്നീട് അസ്വസ്ഥത തോന്നിയ സജീഷിനെ ഉടൻതന്നെ മറ്റൊരു ഫൈബറിൽ മത്സ്യത്തൊഴിലാളികൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലക്ക് ഗുരുതര ക്ഷതം ഏറ്റതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് തലക്ക് ഓപ്പറേഷൻ നടത്തി. വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. പരേതനായ ഉപ്പാലക്കൽ സത്യന്റെ മകനാണ്. 'അമ്മ; ഉഷ. ഭാര്യ. സുനിത. മക്കൾ. സായന്ത് (വിദ്യാർത്ഥി ഗവൺമെന്റ് കോളേജ് മടപ്പള്ളി ), സംഗീത് (ജി വി എച്ച് എസ് മടപ്പള്ളി) .സഹോദരങ്ങൾ; സനീഷ്( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇരിട്ടി). സുബീഷ്

Post a Comment