*ഉന്നത വിജയം കരസ്ഥമാക്കിയ ആയിഷ ഷഹാനയെ മാഹി ജില്ല മുസ്ലിം ലീഗ് നേതാക്കൾഅഭിനന്ദിച്ചു*
മാഹി:മാഹി മേഖലയിൽ നിന്നും ഈവർഷത്തെ പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ മാഹി പള്ളൂരിലെആയിഷ ഷഹാനയെ മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നേതാക്കൾ വീട്ടിൽ ചെന്ന് കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.വി. ഇസ്മായിൽ, ട്രഷറർ അയൂബ് പന്തക്കൽ, മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി,വി.കെ.റഫീഖ് പള്ളൂർ സി.എച്ച്. സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോ ത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
സയിൻസിലാണ് ആയിഷ ഷഹന മുഴുവൻ മാർക്കും (1200,മാർക്ക്) കരസ്ഥമാക്കിയത്.
തുടർപഠനം മെഡിസിന് പഠിക്കാനാണ് താല്പര്യം. ഈസ്റ്റ് പള്ളൂരിലെ ഷഹനാസിലെ സി.ടി. സമീറിന്റെയും (ബിസിനസ് ഖത്തർ) സാലിഹസമീറിന്റെയും മകളാണ്.
ഡോക്ടർ ഷെറിൻ ഷഹാന( കോടിയേരി മലബാർ കാൻസർ സെന്റർ ) ഡോക്ടർ അഫ്രിൻ (ആയുർവേദ ആശുപത്രി ചാലക്കര ) അജ്മൽ എൻജിനീയർ, ആദിൽ വിദ്യാർഥി, എന്നിവർ സഹോദരരാണ്.

Post a Comment