*ബ്ലഡ് ഡോണേർസ് കേരള സംസ്ഥാനതല സ്നേഹ സംഗമം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു*
മാഹി:ബ്ലഡ് ഡോണേർസ് കേരളയുടെ സംസ്ഥാനതല സ്നേഹസംഗമം മെയ് 26 നു ഞായറാഴ്ച മാഹി ചൂടിക്കൊട്ടയിലെ നാണിയമ്മ കൺവെൻഷൻ സെൻ്ററിൽ വെച്ച് അജീഷ് തടിക്കടവിലിൻ്റെ അധ്യക്ഷതയിൽ പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് കേക്ക് മുറിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു
ഡോ. വി കെ രാജീവൻ വിശിഷ്ടാതിഥിയായി മുഖ്യ ഭാഷണം നടത്തി
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന, കേരളിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും യൂണിറ്റുകളുള്ള ബ്ളഡ് ഡോണേർസ് കേരളയുടെ പ്രവർത്തനം പ്രശംസനീയവും, മാതൃകാപരമാണെന്നും ഡോ. വി കെ രാജീവൻ പറഞ്ഞു
കഴിഞ്ഞ വർഷം കേരള സംസ്ഥാന സർക്കാരിൻ്റെ അവാർഡുകൾ കരസ്ഥമാക്കിയ ബ്ലഡ് ഡോണേർസ് കേരള പ്രതിനിധികളെയും ഡബ്ലിയു.ബി.സി ( WBC )ദാനം ചെയ്യുന്ന കർമ്മധീരരായ അംഗങ്ങളെയും,മാഹി ചൂടിക്കൊട്ട ദേശത്തെ ബാലനടൻ ആരവിനെയും സംഗമത്തിൽ ആദരിച്ചു.
വേദിയിൽ വെച്ച് 12 A സർട്ടിഫിക്കറ്റ്
സക്കീർ ഹുസൈൻ ഡോ. രാജീവിന് നല്കിക്കൊണ്ട്
പ്രകാശനം ചെയ്തു.
കെ ഇ മമ്മു, പി പി വിനോദ്, ഡോ. ഷമീർ എ പി ,പർവീസ്, മധുസൂദനൻ, ഗോപാലകൃഷ്ണൻ, അസീസ് മാഹി. ഉണ്ണികൃഷ്ണൻ വിജയറാം , അനിൽ വിലങ്ങിൽ, രാജലക്ഷ്മി, എൻ കൃഷ്ണൻ, സലീം പി ആർ , സജിത്ത് വി പി, സമീർ പെരിങ്ങാടി, അസ്ലം മെഡിനോവ , എന്നിവർ സംബന്ധിച്ചു.
പി പി റിയാസ് സ്വാഗതവും, ഷംസീർ പരിയാട്ട് നന്ദിയും പറഞ്ഞു
Post a Comment