*കെവലിയേർസ് ദേ മായെ*
*സൈക്കിൾ റാലി സംഘടിപ്പിക്കുന്നു*
മാഹി: മാഹിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേർസ് ദേ മായേ മുൻ വർഷങ്ങളിൽ എന്നപോലെ ഈ വർഷവും സൈക്കിൾ ദിനവും പരിസ്ഥിതി ദിനവും സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.
ജൂൺ 03 ന് മയ്യഴിയിൽ വൈകീട്ട് 5 മണിക്ക് സൈക്കിൾ റാലി സംഘടിപ്പിക്കും.
മയ്യഴിയുടെ നഗര-ഗ്രാമ വീഥികളിലൂടെ വലംവയ്ക്കുന്ന പ്രസ്തുത റാലിയിൽ പങ്കെടുക്കുന്നവർക്കെല്ലാം ടീ ഷർട്ടും മെഡലും ലഘു ഭക്ഷണവും സൗജന്യമായി നൽകുമെന്നും.
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തിൽ നൂറ് വൃക്ഷ തൈകൾ മയ്യഴി മുതൽ ഓർക്കാട്ടേരി വരെ വച്ചു പിടിപ്പിക്കുന്നതിന്ന് ആരംഭം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ആലോചനായോഗത്തിൽ അഡ്വ.ടി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ. സുധീഷ് കുമാർ, ശ്രീകുമാർ ഭാനു, ഷിബു കളത്തിൽ, ഹർഷാദ് സോന, ഗിരീഷ് ഡി എസ്, കെ.റിഷബ്, ഇഷാൻ സുധീഷ്,ആനന്ദ് ചാരോത്ത്, വികാസ്, സുധാകരൻ, കക്കാടൻ വിനയൻ എന്നിവർ സംബന്ധിച്ചു.
സൈക്കിൾ റാലിയിൽ പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം.
ടീ ഷർട്ടിൻ്റെ അളവ് റജിസ്ട്രേഷൻ സമയത്ത് അറിയിക്കണം.
ഫോൺ: 83300 75232
944632 1168

Post a Comment