o മരം മുറിഞ്ഞു വീണു* *വൈദ്യുതി ബന്ധം തകരാറിലായി*
Latest News


 

മരം മുറിഞ്ഞു വീണു* *വൈദ്യുതി ബന്ധം തകരാറിലായി*

 *മരം മുറിഞ്ഞു വീണു* 
 *വൈദ്യുതി ബന്ധം തകരാറിലായി*



മാഹി: ചൂടിക്കോട്ട കാനോത്ത് റോഡിലെ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള പറമ്പിലെ മരമാണ് ശനിയാഴ്ച്ച വൈകീട്ട് പെയ്ത മഴയിൽ വൈദ്യുതി ലൈനിന് മുകളിൽ പൊട്ടി വീണത്

ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

മരം അപകടാവസ്ഥയിലായതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ പരിസരവാസികൾ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നല്കിയിരുന്നു.


തുടർന്ന് നവംബറിൽ മരം മുറിച്ചു മാറ്റാൻ അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടെങ്കിലും ഉത്തരവിനെ ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നു


മരം മുറിഞ്ഞ് വൈദ്യുതി ലൈൻ പൊട്ടിവീണത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ചെറുവാഹനങ്ങൾ ഏറെ സഞ്ചരിക്കുന്ന റോഡിലെ ദുരന്തം ഒഴിവാക്കാനായി .

മാഹി ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.

സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റുകളും അടിഭാഗം ദ്രവിച്ച് വീഴാറായ നിലയിലാണുള്ളത്

Post a Comment

Previous Post Next Post