ഹാജിമാർക്ക് യാത്രയയപ്പ് നൽകി
ഈസ്റ്റ് പള്ളൂർ ,ചൊക്ലി ഇസ്ലാമിക് സർവീസ് ട്രസ്റ്റ് കമ്മിറ്റിയുടെയും മർകസ് ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കനായി യാത്രതിരിക്കുന്ന ഇസ്ലാമിക് സർവീസ് ട്രസ്റ്റ് കമ്മിറ്റി ട്രഷറർ മുസ്തഫ ഹാജി അരയാക്കൂൽ , സെക്രട്ടറി ചൊക്ലി മുബാറക്ക് പള്ളി ഖത്തീബുമായ അബ്ദുറഷീദ് സഖാഫി, സമസ്ത കണ്ണൂർ ജില്ലാ മുശാവറ മെമ്പർ മുഹമ്മദ് മിസ്ബാഹി ചൊക്ലി, മുബാറക്ക് മസ്ജിദ് കമ്മിറ്റി മെമ്പർ മഹ്മൂദ് ഹാജി നാജിയസ് തുടങ്ങിയവർക്ക് യാത്രയയപ്പ് നൽകി.
കെ പി അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ താജുദ്ദീൻ ഹാജി അധ്യക്ഷത വഹിക്കുകയും സ്കൂൾ മാനേജർ ഹൈദർ അലി നൂറാനി നന്ദി പ്രകാശിപ്പിക്കുകയും. ഉമ്മർ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി
റാഷിദ് ഇർഫാനി , സമീർ ചൊക്ലി, മഹ്റൂഫ് കൊളപ്പയിൽ, പ്രിൻസിപ്പാൾ ശരീഫ് കെ മൂഴിയോട്ട്, അഹമ്മദ് മുനീർ കെ പി ,സിദ്ദീഖ് മാഹി, അബ്ദുൽ കരീം അഹ്സനി എന്നിവർ സംസാരിച്ചു.
അബ്ദു റഷീദ് സഖാഫി ചൊക്ലി ഹാജിമാരുടെ കൂട്ടത്തിൽ നിന്നും മറുപടി പ്രസംഗം നടത്തി.
Post a Comment