o പാരന്റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു
Latest News


 

പാരന്റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു

 

പാരന്റ്സ് അസോസിയേഷന്‍  പ്രതിഷേധിച്ചു



പുതുശ്ശേരിയില്‍ വെയില്‍ കാരണം സ്കൂള്‍ ജൂണ്‍ 12ലേക്ക് നീട്ടിയതായി പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ

പുതുശ്ശേരിയെ ചുവട് പിടിച്ച് ഇത്തരം കാര്യങ്ങള്‍ മാത്രം നടപ്പിലാക്കുന്ന വിദ്യഭ്യാസ വകുപ്പിന്റെ നടപടിയില്‍ മാഹി ഗവണ്‍മെന്റ് സ്കൂള്‍ പാരന്റ്സ് അസോസിയേഷന്‍  പ്രതിഷേധിച്ചു. 


സ്കൂള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ആറിന് തന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്നും വകുപ്പിനോട് ആവശ്യപ്പെട്ടു.


വിഷയം സംബന്ധിച്ച് പ്രതിനിധി സംഘം ആര്‍എയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു. സ്കൂള്‍ ജൂണ്‍ ആറിന് തന്നെ അദ്ധ്യയനം ആരംഭിക്കുമെന്നും തുറന്ന ഉടനെ യൂണിഫോമും പുസ്തകങ്ങളും വിതരണം ചെയ്യാനുള്ള നടപടി എടുക്കും എന്നും അടിസ്ഥാന സൗകര്യ പ്രശ്നം ഉടന്‍ പരിഹരിക്കും എന്നും ആര്‍ എ പ്രതിനിധി സംഘത്തെ അറിയിച്ചു

Post a Comment

Previous Post Next Post