o *മാഹി പന്തക്കലിൽ മതിലിടിഞ്ഞു വീണു വീടിൻ്റെ അടുക്കള തകർന്നു*
Latest News


 

*മാഹി പന്തക്കലിൽ മതിലിടിഞ്ഞു വീണു വീടിൻ്റെ അടുക്കള തകർന്നു*

 *മാഹി പന്തക്കലിൽ മതിലിടിഞ്ഞു വീണു വീടിൻ്റെ അടുക്കള തകർന്നു* 



മാഹി:പന്തക്കലിൽ മൊട്ടേമൽ കാട്ടുകുന്നത്ത് നസീമയുടെ വീട്ടു മതിലാണ് വ്യാഴാഴ്ച രാത്രിയിൽ പെയ്ത കനത്തമഴയിൽ ഇടിഞ്ഞു വീണത്. 


തൊട്ടടുത്ത വീടായ കാട്ടുകുന്നത്ത് പ്രേമയുടെ വീട് അപകട നിലയിലായി.


വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. 

ആളപായമില്ല.



നസീമയുടെ വീടായ ബൈത്തുറനയുടെ അടുക്കളയിലക്കോണ് പതിനഞ്ച് അടിയോളം ഉയരമുള്ള അതിർ മതിൽ വീണത്.


സംഭവമറിഞ്ഞ ഉടനെ പന്തക്കൽ പോലീസ് , മാഹി ഫയർ ഫോഴ്സും എന്നിവ സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നല്കി.


 

അപകട സമയത്ത് നസീമയും ഭർത്താവ് റസാക്കും മകളും,  പേരക്കിടാവുമാണു വീട്ടിലുണ്ടായിരുന്നത്.


 തൊട്ടടുത്ത വീട്ടിൽ കെ.പ്രേമവല്ലിയും  ഭിന്നശേഷിക്കാരിയായ മകളും, മകനുമാണുണ്ടായിരുന്നത്


മാഹി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

Post a Comment

Previous Post Next Post