o സംസ്കൃതി പാഠശാല 24 , 25 തിയ്യതികളിൽ ചാലക്കരയിൽ
Latest News


 

സംസ്കൃതി പാഠശാല 24 , 25 തിയ്യതികളിൽ ചാലക്കരയിൽ

 സംസ്കൃതി പാഠശാല 24 , 25 തിയ്യതികളിൽ ചാലക്കരയിൽ



മാഹി: വൈയ്യക്തിക  വികസനം, വേദഗണിതം, യോഗ, ഭാരത പരിചയം, സിവിൽ സർവീസ് പ്രവേശനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുന്നതിന് വേണ്ടി ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 24, 25 തിയ്യതികളിൽ മാഹിയിലെ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്ക്കൂളിൽ വെച്ച് സംസ്കൃതി പാഠശാല നടത്തുന്നു.


24 ന് രാവിലെ 10 മണിക്ക്

മാഹി മഹാത്മാഗാന്ധി ഗവ.കോളെജിലെ റിട്ട. പ്രിൻസിപ്പാൾ ഡോ. വി. കെ. വിജയൻ്റ അദ്ധ്യക്ഷതയിൽ മാഹി ശ്രീ നാരായണ കോളെജ് ചെയർമാൻ ഡോ. എൻ.കെ. രാമകൃഷ്ണൻ പാഠശാല ഉദ്ഘാടനം ചെയ്യും. ഭാരതീയവിചാരകേന്ദ്രം ജില്ലാ സിക്രട്ടറി കാനപ്രം ഈശ്വരൻ മുഖ്യഭാഷണം നടത്തും. ചൂവാർ കൃഷ്ണൻ ആശംസ അർപ്പിച്ച് സംസാരിക്കും.


11-30 ന് ഭാരതീയ ശാസ്ത്ര പാരമ്പര്യവും വേദഗണിതവും എന്ന വിഷയത്തിൽ സനാതന ധർമ്മ പീഠം കോഴിക്കോട് യൂണി : ഗവേണിംഗ് ബോർഡ് മെമ്പർ രവീന്ദ്രൻ കരുവാരകുണ്ട് ക്ലാസ്സ് എടുക്കും. മാഹി കോളെജിലെ ഇക്കണോമിക്സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇന്ദിര ആമുഖഭാഷണം നടത്തും.


വൈകുന്നേരം 3.30 ന് ഭാരതപരിചയം എന്ന വിഷയത്തിൽ പ്രശാന്ത് ബാബു കൈതപ്രം ക്ലാസ് എടുക്കും. റിട്ട.  ബേങ്ക് മാനേജർ എം. ഭരത് ദാസ് ആമുഖഭാഷണം നടത്തും.


25 ന് രാവിലെ 9.00 മണിക്ക് പരിസ്ഥിതി, യോഗ എന്ന വിഷയത്തിൽ രാജീവ്‌ ഗാന്ധി ആയൂർവേദ മെഡിക്കൽ കോളെജിലെ യോഗ ടീച്ചർ ഡോ. സി.കെ. റീമ ക്ലാസ് എടുക്കും. അഡ്വ. കെ.അശോകൻ ആമുഖഭാഷണം നടത്തും.


11 ന് സിവിൽ സർവ്വീസ് പരിചയം എന്ന വിഷയത്തിൽ സങ്കൽപ്

ഐ.എ.എസ് അക്കാദമിയിലെ ഹരി ഗോവിന്ദ് ക്ലാസ് എടുക്കും.


2.00 മണിക്ക് ഭാരതീയ യുവത്വം സ്വപ്നവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ രാമവിലാസം ഹയർ സെക്കണ്ടറി സ്ക്കൂളിലെ റിട്ട: പ്രിൻസിപ്പാൽ എം. ഹരീന്ദ്രൻ ക്ലാസ്സ് എടുക്കും. അഡ്വ. ബി. ഗോകുലൻ ആമുഖഭാഷണം നടത്തും.


3.00 മണിക്കു നടക്കുന്ന സമാപന സഭയിൽ എൻ.സി.സത്യനാഥൻ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദർശി വി.മഹേഷ് സംസാരിക്കും. ബി.വിജയൻ നന്ദി രേഖപ്പെടുത്തും.

Post a Comment

Previous Post Next Post