*സ്മൃതി" സഹപാഠി കൂട്ടായ്മ സംഘടിപ്പിച്ചു*
മാഹി എം.ജി.ജി.എ.സി 1983 - 85 വർഷത്തിലെ പ്രീഡിഗ്രി കോമേഴ്സ് വിഭാഗത്തിന്റെ "സ്മൃതി" സഹപാഠി കൂട്ടായ്മ സംഘടിപ്പിച്ചു. മാഹി എം.എൽ.എ. രമേഷ് പറമ്പത്ത് ഉൽഘാടനം നിർവഹിച്ചു. കക്കാടൻ വിനയൻ അദ്ധ്യക്ഷത വഹിച്ചു. മാഹി മുൻ റീജനൽ അഡ്മിനിസ്ട്രേറ്റർ ദിനേഷ് മംഗലാട്ട്, അഹമ്മദ് താജുദ്ദീൻ, മുഹമ്മദലി സി.എച്ച്.എ., എസ്.ഐ. പ്രദീപ് കുമാർ, മുൻ സന്തോഷ് ട്രോഫി താരം ഉമേഷ് ബാബു, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. അനുരാജ്.സി.കെ. സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. പ്രമുഖ പ്രഭാഷകൻ വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണവും, കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment