സ്മിത ജയമോഹൻ ധർമ്മരക്ഷ പുരസ്കാരം ഏറ്റുവാങ്ങി
മുംബൈ വസായ് സനാതന ധർമ്മസഭ പ്രഖ്യപിച്ച ധർമ്മരക്ഷ പുരസ്കാരം വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി.ഉത്തം കുമാറിൻ്റെ അധ്യക്ഷതയിൽ ഹിമാലായം കൈലാസപുരി മഹാകാൽ ബാബ സ്വാമി യിൽ നിന്നും OBC മോർച്ച സംസ്ഥാന സെക്രട്ടറിയും, ആഞ്ജനേയ സേവാ ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയായ മാഹി സ്വദേശിനി സ്മിത ജയമോഹൻ വസായ് ഹിന്ദു മഹാസമ്മേളന വേദിയിൽ നിന്നും ഏറ്റ് വാങ്ങി.മുംബൈ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ബദിലാപൂർ, നാരായണഗിരി സ്വാമി ബാംഗ്ലൂർ, ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ, ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, ടി.എസ്സ് വിനിത് ഭട്ട് തന്ത്രി, എന്നീ മഹത് വ്യക്തിത്വങ്ങളും വേദിയിലുണ്ടായിരുന്നു
സനാതന ധർമ്മ സംരക്ഷണത്തിനും പ്രചാരണത്തിനും സേവനത്തിനും വേണ്ടി പ്രവർത്തിച്ചതിനാണ് പുരസ്ക്കാരം നൽകിയത്. രാഷ്ട്രീയത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആധ്യാത്മിക പ്രഭാഷണ രംഗത്തും നിറസാന്നിധ്യമാണ് മാഹി സ്വദേശിനി സ്മിതാ ജയമോഹൻ

Post a Comment