o പുതുശ്ശേരി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും : ജി രാമകൃഷ്ണൻ
Latest News


 

പുതുശ്ശേരി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും : ജി രാമകൃഷ്ണൻ

 പുതുശ്ശേരി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും : ജി രാമകൃഷ്ണൻ



പുതുശ്ശേരി : പുതുശ്ശേരിയിൽ റേഷൻ സംവിധാനം പുന:സ്ഥാപിച്ചിലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്തുമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ പറഞ്ഞു

വൈദ്യുതി വകുപ്പ് സ്വാകാര്യവൽകരിക്കുന്നതിനും, പ്രീ പെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിനുള്ള തീരുമാനം പിൻ വലിക്കുക, റേഷൻ സംവിധാനം പുതുശ്ശേരി സംസ്ഥാനത്ത് പുന:സ്ഥാപിക്കുക,

മാഹി വിദ്യാഭ്യാസ മേഖലയിലുള്ള ഒഴിവ് വന്ന മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, പെൻഷൻ പറ്റിയവരെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കുക,

മാഹി ആരോഗ്യ മേഖയിലെ കുത്തഴിഞ്ഞ അവസ്ഥക്ക് പരിഹാരം കാണുക  ഒഴിവുള്ള മുഴുവൻ തസ്തികയിലും അടയന്തിരമായും നിയമനം നടത്തുക,



മാഹിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, മാഹി ഫിഷിങ്ങ് ഹാർബർ നിർമ്മാണം ഉടൻ പൂർത്തികരിക്കുക, മുനിസിപ്പാൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക എന്നി മുദ്രാവാക്യമുയർത്തി സി ഐ ഐ എം നേതൃത്വത്തിൽ പുതുശ്ശേരി സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു ജി. രാമകൃഷ്ണൻ, സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സുധാ സുന്ദരാമൻ, ആർ രാജാ ങ്കം, കാരായി രാജൻ, , ടി മുരുകൻ, തമീം അൻസാരി,സി കെ രമേശൻ, വി ജനാർദനൻ, കെ പി സുനിൽകുമാർ, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി ആർ രംഗസ്വാമിക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post