o കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യാവശിഷ്ടം കണ്ടെത്തി
Latest News


 

കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യാവശിഷ്ടം കണ്ടെത്തി

 കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യാവശിഷ്ടം കണ്ടെത്തി



അഴിയൂർ : കുഞ്ഞിപ്പള്ളിക്ക് എതിർഭാഗത്ത് ദേശീയ പാതയോരത്തെ ഒരു വർഷം മുമ്പ്അടച്ചിട്ട ഖൽബിന്റെ ചായക്കട എന്ന ഹോട്ടലിലാണ് തലയോട്ടിയും എല്ലിൻ കഷണവും കണ്ടെത്തിയത്.


ഇന്ന് രാവിലെ എട്ട് മണിയോടെ  ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിക്കാനെത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്.


ഏകദേശം അഞ്ച് മാസം പഴക്കമുള്ളതാണ് തലയോട്ടിയെന്ന് പോലീസ് പറഞ്ഞു.

  

കുന്നുമ്മക്കര സ്വദേശിയുടെതാണ് കെട്ടിടം


കടയുടെ മുൻഭാഗത്തെ ഷട്ടർ അടച്ചതാണെങ്കിലും മറ്റു ഭാഗങ്ങൾ തുറന്നിട്ടാണുള്ളത്.


ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post