o കൃഷി മന്ത്രി തേനി ജയകുമാർ നാളെ മാഹിയിൽ
Latest News


 

കൃഷി മന്ത്രി തേനി ജയകുമാർ നാളെ മാഹിയിൽ

 കൃഷി മന്ത്രി തേനി ജയകുമാർ നാളെ മാഹിയിൽ



മാഹി: മാഹി മേഖലയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി പുതുച്ചേരി കൃഷി മന്ത്രി തേനി ജയകുമാർ വെള്ളിയാഴ്ച രാവിലെ മാഹിയിലെത്തുമെന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെറുകല്ലായിയിൽ കൃഷി വകുപ്പിൻ്റെ കീഴിലുള്ള രണ്ട് ഏക്കർ സ്ഥലത്ത് നഴ്സറി ഫാം ഉദ്ഘാടനം ചെയ്യും. നടീൽ വസ്തുക്കൾ, വിവിധയിനം ചെടികൾ എന്നിവ ഇവിടെ ലഭ്യമാകും. പള്ളൂർ നഴ്സസ് ക്വാർട്ടേഴ്സ് അങ്കണത്തിൻ മൃഗാശുപത്രി ഉദ്ഘാടനവും പുതുക്കിപ്പണിത നഗരസഭയുടെ മാഹിയിലെ ധർമ്മശാല കെട്ടിടത്തിൻ്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിക്കും. പി.ആർ.ടി.സി.യുടെ രണ്ട് മാഹി - പുതുച്ചേരി ദീർഘദൂര ബസ്സുകൾ ജനുവരി മാസാവസാനത്തോടെ റോഡിലിറങ്ങുമെന്ന് എം.എൽ.എ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ 1,216 കാർഡ് ഉടമകളെ ഉൾപ്പെടുത്താനായിട്ടുണ്ടെന്നും പുനർ അന്വേഷണം നടത്തി  അർഹരായ കൂടുതൽ പേരെ ഉൾപ്പെടുത്തും. നിലവിലുള്ള ശ്മശാനം ആധുനീക രീതിയിൽ നവീകരിച്ച് വാതക ശ്മശാനമാക്കി മാറ്റി. ഈ മാസാവസാനത്തോടെ കമ്മീഷൻ ചെയ്യും. 33 മുൻസിപ്പൽ റോഡുകളുടെ നവീകരണം മാർച്ച് മാസത്തോടെ പൂർത്തിയാക്കും. ദേശീയപാത പൂഴിത്തല മുതൽ മാഹി പാലം വരെ റീ ടാർ ചെയ്യാനുള്ള പ്രവർത്തനവും മാർച്ച് മാസത്തോടെ പൂർത്തിയാകും. ഹൈസ്ക്കൂൾ/ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിൻ്റെ വിജ്ഞാപനം  ഇറക്കിയിട്ടുണ്ട്. നിയമനം ഉടൻ നടക്കും. മാഹി മേഖലയിലെ സ്കൂൾ ഗ്രൗണ്ടുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപ ലഭ്യമായിട്ടുണ്ടെന്നും എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Post a Comment

Previous Post Next Post