o കൂവ്വ നാണുവിനെ അനുസ്മരിച്ചു
Latest News


 

കൂവ്വ നാണുവിനെ അനുസ്മരിച്ചു

 *കൂവ്വ നാണുവിനെ അനുസ്മരിച്ചു*



മാഹി:കോൺഗ്രസ്സ് നേതാവ് കൂവ്വ നാണുവിന്റെ  ചരമ വാർഷികം പള്ളൂർ

 കോയ്യോട്ട് തെരു വാർഡ്  കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.


ഇന്നലെ വൈകീട്ട് പള്ളൂർ ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.മോഹനന്റെ അധ്യക്ഷതയിൽ മാഹി മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ പി.പി വിനോദൻ ഉദ്ഘാടനം ചെയ്തു.


മഹിള കോൺഗ്രസ്‌ പ്രസിഡന്റ്‌ ആശാലത, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ജിജേഷ് ചാമേരി , യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ സർഫാസ്, അഷിദ ബഷീർ എന്നിവർ സംസാരിച്ചു.


കെ.കെ.ശ്രീജിത്ത് സ്വാഗതവും സാവിത്രി നാരായണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post