o ഭക്തരെ കാണാൻ രഥത്തിലേറി കണ്ണൻ
Latest News


 

ഭക്തരെ കാണാൻ രഥത്തിലേറി കണ്ണൻ

 *ഭക്തരെ കാണാൻ  രഥത്തിലേറി കണ്ണൻ* 



*ഭക്തിസാന്ദ്രമായി തെരുവീഥികൾ*



മാഹി: മാഹി ശ്രീ കൃഷ്ണ ക്ഷേത്രത്തില ഏകാദശി മഹോത്സവത്തോടനുബന്ധിച്ച പ്രധാന ചടങ്ങായ രഥഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു




വൈകീട്ട് ക്ഷേത്രത്തിൽ നിന്ന് ജമന്തി മാലകളാൽ അലങ്കരിച്ച തേരിലേറി വന്ന കണ്ണനെ കണ്ടു തൊഴുവാനും പൂമാലയിട്ടു സ്വീകരിക്കുവാനും വഴി നീളെ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.



ചെണ്ടമേളം,മുത്തുക്കുടകൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, പൂക്കാവടി, താലമേന്തിയ ഭക്തർ, നാദസ്വരം,ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, മുണ്ടോക്ക് ഹരീശ്വരക്ഷേത്രം, ആനവാതുക്കൽ വേണുഗോപാലാലയ ക്ഷേത്രം എന്നി സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി രണ്ട് മണിയോടെ രഥ ഘോഷയാത്ര ക്ഷേത്രത്തിൽ തിരിച്ചെത്തി.







ഞായറാഴ്ച്ച രാവിലെ നടന്ന ആനയൂട്ടിൽ നിരവധി ഭക്തർ പങ്കെടുത്തു.


ഇന്ന് രാത്രി രാത്രി ഏഴ് മണിക്ക് ക്ഷേത്രത്തിൽ തിടമ്പ് നൃത്തം അരങ്ങേറും.


തുടർന്ന് പള്ളിവേട്ട ഉണ്ടായിരിക്കും


23 ന് രാവിലെ 8 മണിക്ക് ആറാട്ട് ബലിയും തുടർന്ന് ആറാട്ടെഴുന്നള്ളത്തും നടക്കും


തുടർന്ന് ഉത്സവം കൊടിയിറങ്ങും








Post a Comment

Previous Post Next Post