*രാമഭക്ത സംഗമം നടത്തി.*
ഈസ്റ്റ് പള്ളൂർ രാമജന്മഭൂമി ട്രസ്റ്റ് ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങോട് അനുബന്ധിച്ച് രാമഭക്ത സംഗമം നടത്തി.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ജന്മഭൂമി പ്രണാപ്രതിഷ്ഠ പതിപ്പ് ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിക്ക് സഹ സംയോജകൻ വി എം മധു നൽകി.1990 ലെയും 92 ലെയും കർസേവകരായ കാട്ടിൽ ശശിധരൻ, കാട്ടിൽ പുഷ്പരാജ്, ബി ഗോകുലൻ, ബാലകൃഷ്ണൻ എന്നിവരെ ക്ഷേത്രസെക്രട്ടറി പി കെ സതീഷ്കുമാർ, മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി,കെ ടി കെ രാജേഷ്,പുനത്തിൽ ദാമോദരൻ എന്നിവർ ആദരിച്ചു.
ഭജന, അന്നദാനം എന്നിവയും നടന്നു.
ഈരായിന്റവിടെ സത്യൻ, കെ ടി കെ ജീവേഷ്, മമ്പള്ളി വിജേഷ്,കെ പി മനോജ്,
കെ പി,
വിജേഷ് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.

Post a Comment