*സമഗ്ര ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു*
മാഹി:വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വീഥിയൊരുക്കി മാഹി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ റേഡിയോ ജൻവാണി 90.8 FM ന്റെ ആഭിമുഖ്യത്തിൽ
വിദ്യാർത്ഥികളിൽ റേഡിയോ സംസ്ക്കാരം വളർത്തിയെടുക്കുന്ന തിന്നായി ഒരു വർഷം നീണ്ടു നിൽക്കുന്ന സമഗ്ര ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു
2024 ജനുവരി 10 ന് കാലത്ത് 11 മണിക്ക്, പള്ളൂർ - കസ്തൂർബ ഗാന്ധി ഗവ. ഹൈസ്ക്കൂളിൽ വെച്ച് മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും
മാഹി മേഖലയിലെ എല്ലാ സ്ക്കൂളുകളിലും ജൻവാണിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ്ബുകളുടെ രൂപീകരണം,
മദ്യത്തിനും മയക്കുമരുന്നു ഉപയോഗത്തിനും എതിരെ ബോധവൽക്കരണം,
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പരിശീലന ക്ലാസ്സുകൾ, കൗൺസലിംഗ് ക്യാമ്പുകൾ എന്നിവയും സൗജന്യമായി സംഘടിപ്പിക്കും.

Post a Comment