*വിജയോത്സവം സംഘടിപ്പിച്ചു.*
പന്തക്കൽ: മാഹി മേഖലാതല ബാലകലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അംഗീകാരം നേടിയ കലാ പ്രതിഭകളെ അനുമോദിക്കാൻ മൂലക്കടവ് ഗവ. എൽ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.
സിനിമാ പിന്നണി ഗായകൻ എം. മുസ്തഫ വിജയോത്സവം ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ഒ.ഉഷ അധ്യക്ഷത വഹിച്ചു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.പി. നഫീസ ആശംസകൾ നേർന്നു.
എം. രെന്യ സ്വാഗതവും എം.വിദ്യ നന്ദിയും പറഞ്ഞു. എം. കെ. പ്രീത, ജിൽറ്റി മോൾ ജോർജ്ജ് എന്നിവർ നേതൃത്വം നല്കി.

Post a Comment