o *ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠാ ചടങ്ങ്* *മാഹിയുടെ വിവിധ ഭാഗങ്ങളിൽ ശ്രീരാമ ഭക്ത സംഗമം*
Latest News


 

*ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠാ ചടങ്ങ്* *മാഹിയുടെ വിവിധ ഭാഗങ്ങളിൽ ശ്രീരാമ ഭക്ത സംഗമം*

 *ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠാ ചടങ്ങ്* 
 *മാഹിയുടെ വിവിധ ഭാഗങ്ങളിൽ ശ്രീരാമ ഭക്ത സംഗമം* 




മാഹി:അയോധ്യയിലെ ശ്രീരാമജന്മഭൂമിയിൽ നടത്തിയ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി മാഹിമേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ നാമജപ ഗ്രാമ പ്രദക്ഷിണവും, ഭജനയും, അന്നദാനവും നടന്നു.

സന്ധ്യ നേരത്ത് വീടുകളിൽ ചിരാതുകളിൽ തിരി തെളിച്ചു


 പ്രാണപ്രതിഷ്ഠാ ചടങ്ങ് സമയത്ത് ഉച്ചയ്ക്ക് 12.20-ന് മാഹി മുനിസിപ്പൽ ഓഫീസിൽനിന്ന് അയോധ്യയിലെ ചടങ്ങിന്റെ സന്ദേശം വിളിച്ചറിയിച്ച് മാഹിയിൽ സൈറൺ മുഴക്കി. പുതുച്ചേരി സംസ്ഥാന  സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ മാഹിയിൽ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ബാങ്കുകളുമെല്ലൊം അടഞ്ഞു കിടന്നു.


പാറക്കൽ  കുറുമ്പ ഭഗവതിക്ഷേത്രം, വളവിൽ  അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ ഭജനയും, അന്നദാനവും മറ്റു ചടങ്ങുകളും നടന്നു


ചെമ്പ്ര സുബ്ര ഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുടുംബസംഗമം നടത്തി. ചടങ്ങുകളിൽ നൂറ് കണക്കിന് ഭക്തജ നങ്ങൾ പങ്കെടുത്തു.


ചാലക്കര വരപ്രത്ത് കാവ് ഭഗവതിക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് കാണാനും അന്നദാ നത്തിനും നൂറുകണക്കിന് ഭക്തജനങ്ങൾ എത്തി.പെരിങ്ങാടി മാ ങ്ങോട്ടും കാവ് ഭഗവതിക്ഷേത്രത്തിലെ ചടങ്ങുകളിലും അന്നദാനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. പള്ളൂർ കോയ്യോട്ട് പുത്തനമ്പലത്തിലും അന്നദാനവും, ചടങ്ങുകളും നടന്നു

Post a Comment

Previous Post Next Post