ഖോ-ഖോ മത്സരം നടന്നു
മാഹി : എബിവിപി കണ്ണൂർ ജില്ലാ സമിതിയുടെയും ഖേലോ ഭാരതി ന്റെയും നേതൃത്വത്തിൽ ഖോ-ഖോ ടൂർണമെന്റ് മാഹി മഹാത്മാ ഗാന്ധി കോളേജ് മൈതാനത്തിൽ സംഘടിപ്പിച്ചു . വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികളുടെ ഭാഗമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത് എബിവിപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിബിൻ രാജിന്റെ അധ്യക്ഷതയിൽ എബിവിപി ദേശീയ പ്രവർത്തക സമിതി അംഗം NCT ശ്രീഹരി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
മാഹി മഹാത്മാഗാന്ധി കോളേജ് യൂണിറ്റ് പ്രസിഡന്റ് ആമേഗ് പ്രസംഗിച്ചു.ഇന്ത്യയുടെ പരമ്പരാഗത രംഗത്തെ കായിക വിനോദമായ ഖോ-ഖോ മാഹിയുടെ മണ്ണിൽ അരങ്ങേറിയപ്പോൾ നാട്ടുകാരൊട്ടാകെ ആവേശത്തിലായിരുന്നു ഖോ-ഖോ ടൂർണ്ണമെന്റ് കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടാണ് മുന്നേറിയത്.12 ലധികം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബോയ്സ് വിഭാഗത്തിൽ കുഞ്ഞിമങ്കലം ടീമും ഗേൾസ് വിഭാഗത്തിൽ ടീം പയ്യന്നൂർ കോളേജും ജേതാക്കളായി. വിജയികൾക്ക് സ്വ മധുസൂദനൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും നൽകി.





Post a Comment