o ഇന്ത്യൻ ലേബർ കോൺഗ്രസ് വിളിച്ചു ചേർത്ത് ദേശീയ തൊഴിൽ നയം പ്രഖ്യാപിക്കണം - എം.ഇ.എ
Latest News


 

ഇന്ത്യൻ ലേബർ കോൺഗ്രസ് വിളിച്ചു ചേർത്ത് ദേശീയ തൊഴിൽ നയം പ്രഖ്യാപിക്കണം - എം.ഇ.എ

 *ഇന്ത്യൻ ലേബർ കോൺഗ്രസ് വിളിച്ചു ചേർത്ത് ദേശീയ തൊഴിൽ നയം പ്രഖ്യാപിക്കണം - എം.ഇ.എ* 



മാഹി: വർഷങ്ങളായി വിളിച്ചു ചേർക്കാത്ത ഇന്ത്യൻ ലേബർ കോൺഗ്രസ് അടിയന്തിരമായി വിളിച്ചു ചേർത്ത് സമഗ്ര ദേശീയ തൊഴിൽ നയം പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ ചർച്ച ചെയ്യാതെ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണ മെന്നും മർക്കൻ്റെൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ദക്ഷിണ സംസ്ഥാന ജനറൽ കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.



മാഹിയിൽ ചേർന്ന സമ്മേളനം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും എം.ഇ.എ ജനറൽ സെക്രട്ടറിയുമായ ഡോ. എം.പി പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.എ വൈസ് ചെയർമാൻ കെ. ഹരീന്ദ്രൻ അദ്ധ്യക്ഷനായി. ഇ.പി.എഫ് മിനിമം പെൻഷൻ 9000/- രൂപയാക്കി ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും നിത്യപയോഗസാധനങ്ങളുടെ വലിക്കയറ്റത്തിൽ അറുതി വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ഫെഡെറേഷൻ (ഐ.എൻ.ടി.യു.സി) ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ. എം. രാജൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. എ. വി രാജീവ്, പി ഗോപിനാഥ്, എം.ബി ബീന, വി.എം സുരേഷ് ബാബു, എം.സി. ജയൻ, ഒ.പി ഷരീദ്, ഷീലു എം. ജോർജ്ജ്, തുടങ്ങിയവർ സംസാരിച്ചു.


എം.ഇ.എ (ഐ.എൻ.ടി.യു.സി) പ്രസിഡണ്ടായി ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡണ്ട് ഡോ. ജി. സഞ്ജീവ റെഡ്ഡിയേയും ജനറൽ സെക്രട്ടറിയായി ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി പത്മനാഭനേയും വീണ്ടും തെരഞ്ഞെടുത്തു.


ആർ. ദാമോദരൻ (ചെന്നൈ) ചെയർമാൻ, ഒ.എം വസന്തകുമാർ (കൊച്ചി), കെ. ഹരീന്ദ്രൻ (മാഹി), വൈസ് ചെയർമാന്മാർ, ഡോ. മോഹൻ റാവു നൽവാഡേ (ബംഗലുരു), ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, പി. വിനയൻ (കോഴിക്കോട്), ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ,


പ്രവർത്തക സമിതയംഗങ്ങളായി എം.കെ ബീരാൻ (കോഴിക്കോട്), ഡി. വെങ്കിടേഷ് (ബംഗലുരു), പി.പി വിജയകുമാർ (പാലക്കാട്), അഡ്വ. എ.വി രാജീവ് (കോഴിക്കോട്), ആർ രാജു (മൈസൂർ), എ. നരസിംഹാ റാവു (ഹൈദരാബാദ്), ടി.ടി പൗലോസ് (കൊച്ചി), കെ.എം. ബബിത, ആർ രാജാമണി (മംഗ്ളുരു), കോശൽ റാം (ചെന്നൈ) എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post