*നിവേദനം നല്കി*
മാഹി: കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ സന്ദേശവുമായി വികസിത ഭാരത സങ്കല്പ യാത്രയിൽ പങ്കെടുക്കുവാൻ മാഹിയിൽ എത്തിയ പുതുച്ചേരി സ്പീക്കർ ഏമ്പൽ ആർ സെൽവം, മന്ത്രി സായ് ജെ ശരവൺ എന്നിവർക്ക് ഭിന്നശേഷി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ കരുണ അസ്സോസിയേഷൻ നിവേദനം സമർപ്പിച്ചു.
ഭിന്നശേഷിക്കാർക്ക് ഗവൺമെന്റ് ജോലിയിൽ അർഹമായ പ്രാധിനിത്യം അനുവദിക്കുക, ഭിന്നശേഷി കോർപ്പറേഷൻ മുഖേനയുള്ള സ്വയം തൊഴിൽ വായ്പ പലിശ രഹിതമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളടങ്ങിയ നിവേദനം കരുണ അസ്സോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബു, സിക്രട്ടറി ശിവൻ തിരുവങ്ങാട, അംഗങ്ങളായ രതി കോട്ടായി , എം ടി സജീർ, എം പി ഷാജഹാൻ, സൈനൽ എന്നിവരടങ്ങിയ സംഘമാണ് സമർപ്പിച്ചത്.
നിവേദനത്തിലെ ആശ്യങ്ങൾ പരിഗണിക്കാമെന്ന് ഇരുവരും കരുണ അസ്സോസിയേഷൻ അംഗങ്ങൾക്ക് ഉറപ്പു നല്കി
Post a Comment