o കർഷിക നഴ്സറി ഉദ്ഘാടനം ചെയ്തു
Latest News


 

കർഷിക നഴ്സറി ഉദ്ഘാടനം ചെയ്തു

 കർഷിക നഴ്സറി ഉദ്ഘാടനം ചെയ്തു



മാഹി: മാഹി മേഖലയിൽ കാർഷികരംഗത്തും, മൃഗ സംരക്ഷണ മേഖലയിലും നൂതനമായ സംവിധാനങ്ങളോടെ വലിയ മാറ്റങ്ങൾ കൊണ്ടുവരുനുന്നും കാർഷിക സംസ്കൃതി ഉണ്ടാക്കിയെടുക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി തേനി ജയ കുമാർ പ്രസ്താവിച്ചു.

ചെറുകല്ലായിൽ കാർഷിക നഴ്സറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റര്ശിവ് രാജ് മീണ, നഗരസഭാ കമ്മീഷണർ എസ്.ഭാസ്ക്കരൻ സംസാരിച്ചു. 

മികച്ച കർഷകരെ ആദരിച്ചു. പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കൃഷി വകുപ്പ് ഡയറക്ടർ ഡോ: എസ്.വസന്തകുമാർ സ്വാഗതവും, ഡെ: ഡയറക്ടർ ഫ്ളോസി മാനുവൽ നന്ദിയും പറഞ്ഞു.

ചെറുകല്ലായി കുന്നിലെ പടിഞ്ഞാറൻ ചെരിവിലെ രണ്ട് ഏക്ര സ്ഥലത്തിനെ മാഹി കൃഷി വകുപ്പ് വൃന്ദാവനമാക്കി മാറ്റിയിട്ടുണ്ട്.

പുഷ്പോത്സവത്തെ ഓർമ്മിപ്പിക്കും വിധം വൈവിധ്യമാർന്ന പൂച്ചെടികളും, നടീൽ വസ്തുക്കളും, പച്ചക്കറിവിത്തുകളും, ജൈവവളങ്ങളും, മിക്സും , സബ്സിഡി നിരക്കിൽ ഇവിടെ ലഭ്യമാകും. 

യ്യഴി മേഖലയിലെ മുഴുവൻ എൽ പി സ്കൂളുകളിലും പച്ചക്കറി തോട്ടമുണ്ടാക്കാനും, ഗാർഡൻ നിർമ്മിക്കാനുമുള്ള വിത്തും, വളവും, പണിയായുധങ്ങളുമടങ്ങിയ കിറ്റുകൾ മന്ത്രി വിതരണം ചെയ്തു.

33 ലക്ഷം രൂപ ചിലവിലാണ് ചെറുകല്ലായിലെ കൃഷി വകുപ്പിൻ്റെ നഴ്സറി വികസിപ്പിച്ചത്.

ഇവിടെ കംപോസ്റ്റ് യൂണിറ്റ്, പോളിഹൗസ് ,സെൽഫ് കൗണ്ടർ, വിശാലമായ ഹാൾ എന്നിവയുണ്ട്.

Post a Comment

Previous Post Next Post