*സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിൽ പ്രവേശിച്ചു*
മാഹി സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന
നാൽപ്പതാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെഡിഗാർഡ് അരീക്കോടിനെ തകർത്ത് സെമി ഫൈനലിൽ പ്രവേശിച്ചു.
സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വേണ്ടി ബെല്ലാഖ് (1), ഒമാക്കി (1)എന്നിവർ ഗോൾ സ്കോർ ചെയ്തു.
മാൻ ഓഫ് ദ മാച്ചായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഗോൾ കീപ്പർ നിഖിലിനെ തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞ ലോകഫുട്ബാൾ ഇതിഹാസങ്ങളിലൊരാളായ ജർമ്മനിയുടെ ബെക്കൻ ബോവറുടെ നിര്യാണത്തിൽ ഫുട്ബാൾ കളിക്കാരും കാണികളും ഒരു മിനുട്ട് മൗനം ആചരിച്ചു അനുശോചിച്ചു കൊണ്ടാണ് മത്സരം ആരംഭിച്ചത്.
മത്സരത്തിലെ വിശിഷ്ടാതിഥികളായ മാഹി കോസ്റ്റൽ പോലീസ്സ് ഇൻസ്പെക്ടർ .മനോജ് പി.എം, അഖിലേന്ത്യാ സ്കൂൾ ചാമ്പ്യൻ ടീം അംഗം ഫെബിൻ മുഹമ്മദ്, ടൂർണ്ണമെൻ്റ് പ്രചരണ വിഭാഗം ചെയർമാൻ വിനയൻ പുത്തലത്ത്, ഗ്രൗണ്ട് കമ്മറ്റി കൺവീനർ സി.എച്ച്.സതീശൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ഇന്ന് മാഹി മൈതാനത്ത് രണ്ട് മത്സരങ്ങൾ ഉണ്ടായിരിക്കും
7.00 മണിക്ക് ആരംഭിക്കുന്ന ഒന്നാം മത്സരത്തിൽ
മൈതാനം ബ്രദേർസ്, മാഹി,
ഉഷ FC
തൃശൂരുമായി ഏറ്റുമുട്ടും,
തുടർന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ
T2K യൂറോ പടന്ന,
ബേബി ബെയ്ക്സ് .ഹണ്ടേർസ് .കൂത്തു പറമ്പയുമായി മത്സരിക്കും

Post a Comment