o മാഹി മത്സ്യ ബന്ധന തുറമുഖം: നിർമാണം പുനരാരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി
Latest News


 

മാഹി മത്സ്യ ബന്ധന തുറമുഖം: നിർമാണം പുനരാരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി

 മാഹി മത്സ്യ ബന്ധന തുറമുഖം: നിർമാണം പുനരാരംഭിക്കുമെന്ന്‌  മുഖ്യമന്ത്രി





മയ്യഴി: നിർമ്മാണം നിലച്ച മാഹി ഫിഷിങ്ങ്‌ മത്സ്യ ബന്ധന തുറമുഖത്തിൻ്റെയും ജനറൽ ആശുപത്രിയിലെ ട്രോമകെയർ കെട്ടിടത്തിന്റെയും നിർമ്മാണം പുനരാരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉറപ്പു നൽകി. പുതുച്ചേരി സെക്രട്ടറിയേറ്റ്‌ മാർച്ച്‌ നടത്തിയ സി.പി.എം പ്രതിനിധി സംഘം നൽകിയ നിവേദനത്തെ തുടർന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. വിരമിച്ച അധ്യാപകരെ സ്‌കൂളുകളിൽ നിയമിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.പി.എസ്‌.സി റിക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌ വരെ തൊഴിൽ രഹിതരിൽ നിന്ന്‌ അപേക്ഷ സ്വീകരിച്ച്‌ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. മാഹിയിലെ ആശുപത്രികളിൽ നഴ്‌സുമാരെ ദിവസങ്ങൾക്കകം നിയമിക്കും. കേന്ദ്രനയത്തിന്റെ ഭാഗമായാണ്‌ റേഷന്‌ പകരം തുക നൽകാൻ തീരുമാനിച്ചത്‌. കുടിശിക തുക വേഗത്തിൽ നൽകാൻ നടപടിയെടുക്കുമെന്നും കൂടിക്കാഴ്‌ചയിൽ സി.പി.എം നേതാക്കൾക്ക്‌ ഉറപ്പു നൽകി. സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം ജി.രാമകൃഷ്‌ണൻ, കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടറിയേറ്റംഗം കാരായിരാജൻ, പുതുച്ചേരി സംസ്ഥാന സെക്രട്ടറി ആർ. രാജാങ്കം,  വി.ജനാർദ്ദനൻ, കെ.പി. സുനിൽകുമാർ, ടി. സുരേന്ദ്രൻ, വി. ജയബാലു എന്നിവരും വിവിധ വകുപ്പ്‌ മേധാധികളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post