കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി മാഹി ഫയർഫോഴ്സ്
മാഹി: അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി മാഹി ഫയർ ഫോയ്സ്
പന്തക്കൽ ഹസൻ മുക്കിലെ 24 കാരിയാണ് വീട്ടിലെ ഇരുപതടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം
വിവരമറിഞ്ഞ് കുതിച്ചെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ ഏണിയിറക്കി യുവതിയെ നെറ്റിലാക്കി സുരക്ഷിതമായി മുകളിലെത്തിച്ചു
തുടർന്ന് യുവതിയെ ആശുപത്രിയിൽ കൊണ്ടു പോയി
ലീഡിങ്ങ് ഫയർമാൻ ടി രഞ്‌ജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ വി പി ബിജു, യുകെ രാകേഷ്, സി സിറോഷ് , ഡ്രൈവർ ഭാസ്ക്കർ ബാബു എന്നിവർ രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്നു
Post a Comment