o സുബേദാർ മേജർക്ക് യാത്രയപ്പ് നൽകി*
Latest News


 

സുബേദാർ മേജർക്ക് യാത്രയപ്പ് നൽകി*

 *സുബേദാർ മേജർക്ക് യാത്രയപ്പ് നൽകി* 



ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ വി .സി ശശിക്ക് രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂൾ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി .രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ സി സി യൂണിറ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

സ്‌കൂൾ പ്രധാനാധ്യാപകൻ പ്രദീപ് കിനാത്തി അധ്യക്ഷത വാഹിച്ച ചടങ്ങിൽ നിയുക്ത സുബേദാർ മേജർ  എഡ്വിൻ ജോസ് ,ഡെപ്യൂട്ടി  ഹെഡ് മിസ്ട്രസ് സ്മിത ,എസ്  ആർ ജി കൺവീനർ രജീഷ് .പി .എം ,ഹവിൽദാർ സുനിൽ കുമാർ ,പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .എൻ സി സി ഓഫീസർ ടി പി  രാവിദ്  സ്വാഗതവും സർജന്റ് മേജർ ശ്രീഭദ്ര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post