*ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 21 ന് തുടക്കം*
മാഹി : യുവ രശ്മി ആർട്സ് ആന്റ് സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 21 ന് പാറക്കൽ ബീച്ച് ഗ്രൗണ്ടിൽ ആരംഭിക്കും.
മലബാറിലെ തന്നെ ഏറ്റവും മികച്ച 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റ് .
2024 ന് ജനുവരി 21 ന് ആരംഭിക്കും.
മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം ഉൽഘാടന കർമ്മം നിർവഹിക്കും.
ഉൽഘാടനമത്സരത്തിൽ
സൺസ് ഓഫ് അഴിയൂർ,
എ എസ് റോമ താനൂരുമായി ഏറ്റുമുട്ടും.
ടൂർണ്ണമെന്റിൽ ജേതാക്കൾക്ക് അമ്പതിനായിരം രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപയുമാണ് സമ്മാനം
വെകീട്ട് 5 മണിക്കാണ് ദിവസേന മത്സരം ആരംഭിക്കുക
ഫെബ്രുവരി നാലിനാണ് ഫൈനൽ മത്സരം നടക്കുക

Post a Comment