o മാഹിയിലെ റോയൽ ട്രാവൻകൂർ നിധി കമ്പനി പൂട്ടി നിക്ഷേപകരുടെ പണം തിരികെ ലഭിച്ചില്ല.
Latest News


 

മാഹിയിലെ റോയൽ ട്രാവൻകൂർ നിധി കമ്പനി പൂട്ടി നിക്ഷേപകരുടെ പണം തിരികെ ലഭിച്ചില്ല.

 മാഹിയിലെ റോയൽ  ട്രാവൻകൂർ നിധി കമ്പനി പൂട്ടി നിക്ഷേപകരുടെ പണം തിരികെ ലഭിച്ചില്ല.



മാഹി: മാഹി ദേശീയ പാതയിൽ പ്രവർത്തിച്ചു വന്നിരുന്ന റോയൽ ട്രാവൻകൂർ നിധി എന്ന പേരിലറിയപ്പെടുന്ന ധനകാര്യ സ്ഥാപനം പൂട്ടി മാനേജ്മെൻ്റ് സ്ഥലം വിട്ടിട്ട് രണ്ട് മാസമാവുന്നു. സാധാരണക്കാരടക്കം നിരവധിയാളുകളുടെ പണമാണ് ഈ സ്ഥാപനത്തിൽ കുടങ്ങിക്കിടക്കുന്നത്. നിക്ഷേപകർ സ്ഥാപനത്തിന് മുന്നിൽ നിത്യേന എത്തി അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി കിട്ടാത്തതിനാൽ ഇവർ കുട്ടത്തോടെ മാഹി പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുത്തിരുന്നു.

     മാഹി പോലീസ് ഈ സ്ഥാപനത്തിൻ്റെ മാനേജരെ വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞിരുന്നു. മനേജരുടെ മറുപടിയിൽ വ്യക്തതയില്ലാതെ വന്നപ്പോൾ പോലീസ് കെട്ടിടത്തിൻ്റെ താക്കോൽ സ്റ്റേഷനിൽ വാങ്ങി വെച്ചു. അടുത്ത ദിവസം മുതൽ മനേജരും മുങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയാണ് ഈ സ്ഥപനത്തിൻ്റെ ചെയർമാൻ എന്നാണ് അറിയുവാൻ കഴിഞ്ഞത്.ഈ കമ്പനി നിരവധി ജീവനക്കാരെ വെച്ച് കടകകളിൽ നിന്നും വീടുകളിൽ നിന്നും നിത്യേന പണം സ്വരൂപിച്ചിരുന്നു.ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്. സാധാരണക്കാരൻ നിത്യേന അധ്വാനിച്ച് ഉണ്ടാക്കിയ പണവും കിട്ടാതായിരിക്കുകയാണ്.

    കഴിഞ്ഞ ദിവസം ഈ സ്ഥപനത്തിൻ്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള സി.ഡി.എം.മെഷീൻ കൊണ്ടു പോകുവാൻ ഒരു സംഘം എത്തിയിരുന്നു. ഉടൻ നിക്ഷേപകർ കുട്ടത്തോടെയെത്തി തടഞ്ഞു.

   ഈ സ്ഥാപനത്തിലെ ജീവനക്കാരോടാണ് ഇടപാടുക കാര്യങ്ങൾ അന്വേഷിച്ച് സമ്മർദത്തിലാക്കുന്നത്. ഫോൺ വഴി മാനേജ്മെൻ്റിനെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കാത്ത അവസ്ഥയുമാണ്. കണ്ണൂർ ജില്ലയിലെ ഈ സ്ഥാപനത്തിൻ്റെ മറ്റു ശാഖകളുടെ സ്ഥിതിയും സമാനമാണെന്നാണ് സൂചന

Post a Comment

Previous Post Next Post