വിദ്യാർത്ഥികൾക്കായി ട്രാഫിക്ക് നിയമ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു.
മാഹി : മാഹി പാറക്കൽ ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ട്രാഫിക്ക് നിയമ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു
ബോധവത്ക്കരണ ക്ളാസ് മാഹി പോലീസ് സബ് ഇൻസ്പെക്ടർ സി വി റെനിൽ കുമാർ ഉദ്ഘാടനവും മുഖ്യ ഭാഷണവും നടത്തി
യൂണിഫോമണിഞ്ഞ പോലീസുകാരൻ തങ്ങളിലൊരാളായത് വിദ്യാർത്ഥികളിൽ കൗതുകവും,ആവേശവുമായി .
സ്കൂൾ പ്രധാന അധ്യാപകൻ ബി ബാല പ്രദീപിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകനും സഞ്ചാരിയുമായ കാർത്തു വിജയ് യാത്രയ്ക്കിടയിലെ അനുഭവങ്ങൾ പങ്കു വെച്ചു.
മദർ പിടി എ പ്രസിഡണ്ട് പ്രജീഷ ആശംസയർപ്പിച്ചു.
വിദ്യാർത്ഥിനികളായ ലാമിയ നിജാസ് സ്വാഗതവും, ഫാത്തിമ മത്തുൽ കുബറ നന്ദിയും പറഞ്ഞു.
വിനോദ് വളപ്പിൽ ,ജീഷ്മ, അണിമ , അമൃത,ഉമാശങ്കരി, റഷീന, വിസ്മയ തുടങ്ങിയവർ നേതൃത്വം നല്കി


.jpg)
.jpg)
Post a Comment