*ബാല കലാമേള ലോഗോ പ്രകാശനം*
മാഹി : വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി മേഖല ബാല കലാമേളയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ചീഫ് എഡ്യൂക്കേഷൻ ഓഫീസർ പി പുരുഷോത്തമൻ ബാല കലാമേള കോഡിനേറ്റർ എം എം തനൂജയ്ക്ക് നൽകി നിർവഹിച്ചു. ജനറൽ കൺവീനർ എം കെ ബീന, പബ്ലിസിറ്റി കൺവീനർ കെ കെ സ്നേഹപ്രഭ, ടി പി ഷൈജിത്ത്, ജയിംസ് സി ജോസഫ്, ടി എം സജീവൻ, ടിവി സജിത, ടി എൻ റീഷ, സജിത്ത് പായറ്റ എന്നിവർ സംസാരിച്ചു.


Post a Comment