നേഴ്സുമാരെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പരിഗണിക്കണം
എം എൽ എ
പോണ്ടിച്ചേരി സംസ്ഥാനത്തെ നഴ്സിംഗ് ഓഫീസർമാരുടെ നിയമനം നടത്തുമ്പോൾ എൻഎച്ച് എം സ്കീമിൽ ജോലി ചെയ്യുന്ന നേഴ്സുമാരെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയെ നേരിൽകണ്ട് മാഹി എംഎൽഎ ആവശ്യപ്പെട്ടു.
നിലവിൽ 700 ഓളം ജീവനക്കാർ ചുരുങ്ങിയ വേതനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്നതും ,മിക്കവരും വയസ്സ് കഴിഞ്ഞവർ ആയതിനാൽ ഇനി ഒരു തസ്ഥികകളിലും അപേക്ഷ കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൂടാതെ അസംബ്ലിയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയ ശമ്പള വർദ്ധന ഉടൻ നടപ്പിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Post a Comment