*കോണ്ട്രാക്റ്റിങ്ങ് പ്ലസ്, മാഹി എം എം സിയുടെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് നടത്തി.
_മാഹി : കോണ്ട്രാക്റ്റിങ്ങ് പ്ലസ്, മാഹി എം എം സിയുടെ സഹകരണത്തോടെ ജീവനക്കാർക്ക് രക്ത പരിശോധനയും, ബ്ലഡ് പ്രഷർ, തുടങ്ങിയ ചെക്കപ്പുകളും, സൗജന്യ കാഴ്ച പരിശോധനയും നടത്തി._
മാഹി സെമിത്തേരി റോഡിൽ സ്ഥിതി ചെയ്യുന്ന കോണ്ട്രാക്റ്റിങ്ങ് പ്ലസ് സ്ഥാപനത്തിൽ വെച്ച് നടന്ന ഹെൽത്ത് ചെക്കപ്പ്, കോണ്ട്രാക്റ്റിങ്ങ്പ്ലസിന്റെ ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫോക്കസ് ഗ്രൂപ്പ് പ്രതിനിധി പ്രജിത്ത്. പി. വി സ്വാഗതം പറഞ്ഞു. എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ ആശംസ അർപ്പിച്ചു. എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ നന്ദി അറിയിച്ചു.
ഫോക്കസ് ഗ്രൂപ്പ് പ്രതിനിധികളായ മഹേഷ് മനോഹർ, ഷഗിൽ, സോഹൻ, ബജിത പ്രിയ, ശ്വേത, അഡ്മിൻ കോർഡിനേറ്റർ ജസ്‌ന, ശാരിക, ദർശന, വർഷ, സംഗീത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.

Post a Comment