ഒമാനിൽ നിന്നെത്തി റിയാദിൽ കാണാതായ ന്യൂമാഹി സ്വദേശിയെ ജയിലിൽ കണ്ടെത്തി.
ന്യൂമാഹി: ഒമാനിൽ നിന്നും സന്ദർശന വിസയിലെത്തി റിയാദിൽ കാണാതായ ന്യൂ മാഹി സ്വദേശീയ അൽ ഹസ ജയിലിൽ കണ്ടെത്തിയതായി ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ അറിയിച്ചു.
അബൂട്ടി വള്ളിൽ ( 38 ) എന്ന ന്യൂമാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. റിയാദ് കിംഗ് ഖാലിത് വിമാനത്താവളത്തിൽ വെച്ച് ബോർഡിംഗ് പാസ് എടുത്തെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലായിരുന്നു.

Post a Comment