പ്രതിഷേധ പ്രകടനം നടന്നു
നവകേരള സദസിന്റെ പേരിൽ കോടികൾ ചിലവഴിച്ച് ധൂർത്തടിക്കുന്ന ഇടത്പക്ഷ സർക്കാറിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്സ് -കെ.എസ്. യു പ്രവർത്തകരെ പോലിസ്സും,ഡി.വൈ.എഫ്.ഐ യും ചേർന്ന് അതിക്രൂരമായി നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ട് കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അമരക്കാരനായ കെ.സുധാകരന്റയും നിരവധിനേതാക്കളുടെയും നേതൃത്വത്തിൽ DGP ഓഫിസ്സിലേക്ക് നടത്തിയ മാർച്ച് പോലിസിന്റെ നേതൃത്വത്തിൽ ഈ മഹാ മാർച്ചിനെ അലങ്കോലപെടുത്തുകയും അപകടകരമായ രീതിയിൽ കണ്ണീർ വാതക പ്രയോഗം നടത്തിയതിലും പ്രതിഷേധിച്ച് മാഹി ബ്ലോക്ക് കോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ നടന്നപ്രതിഷേധ പ്രകടനം
മുൻസിപ്പാൽ മൈതാനത്ത് സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ കെ.മോഹനൻ,പായറ്റ അരവിന്ദൻ കെ.ഹരിദ്രൻ,ശ്യാംജിത്ത് പാറക്കൽ,
ആഷാലത,ശ്രീജേഷ് പള്ളൂർ,ജിതേഷ് വാഴയിൽ,ഷാജു കാനം.കെ.സി മജിദ് എന്നിവർ സംസാരിച്ചു .
മുഹമ്മദ് സർഫാസ്,കെ.ഷറീദ്, റോബിൻ ഫർണാണ്ടസ്,ഷൈലാ ഷാജൻ,
ശ്രീജ ശ്രീനിവാസൻ എന്നിവർ നേതൃത്വം കൊടുത്തു.
Post a Comment